ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും പണം തട്ടുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ നടന് ഷിയാസ് കരീമിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.
ഷിയാസിന്റേതെന്ന് തോന്നിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നത്. യുവതിയോട് ഷിയാസ് പണം ആവശ്യപ്പെടുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
നീ ആരാണെന്ന് നിനക്കറിയാമല്ലോ, പിന്നെ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ. ജിം എന്തായാലും ഞാന്‍ സെറ്റാക്കും. നിന്റെയടുത്ത് നിന്ന് 20 ലക്ഷം വാങ്ങിയത് തീര്‍ക്കണമെന്നാണ് മനസ് പറയുന്നത്. അത് തീര്‍ക്കും എന്നും തനിക്കൊപ്പമുള്ള ചിത്രങ്ങള്‍ സ്റ്റാറ്റസിടരുതെന്നും ഷിയാസ് പറയുന്നു.
'നിന്റെയീ സ്റ്റാറ്റസിടല്‍ ഒന്ന് കുറച്ചോട്ടാ. എന്റെ ഫൊട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും' എന്നാണ് മറ്റൊരു സന്ദേശത്തില്‍ പറയുന്നത്.
യുവതിയുടെ സുഹൃത്തില്‍ നിന്ന് പത്തുലക്ഷത്തോളം രൂപ കടം വാങ്ങാനും ഷിയാസ് ആവശ്യപ്പെടുന്നതായി ശബ്ദ സന്ദേശത്തില്‍ കേള്‍ക്കാം. പണം ശരിയാക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്നുമുണ്ട്. നീ എങ്ങനെയേലും കുറച്ച് ഫണ്ട് സെറ്റ് ചെയ്യ്. എവിടുന്നേലും പൈസ കിട്ടാന്‍ വഴിയുണ്ടോ? ഒരു ഒന്നു രണ്ട് ലക്ഷം രൂപ...നീ അവന് മെസേജ് അയക്ക് വോയിസ്.. ഒരു 10 ലാക് റുപ്പീസിന്റെ ആവശ്യമുണ്ട്.. അത്യാവശ്യമാണ്. കുറച്ച് ദിവസം കഴിയുമ്പോ തിരിച്ച് തരാം എന്ന് പറ. അവനെന്താ പറയുന്നേ എന്ന് നോക്ക്'- എന്നും യുവതിയോട് പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു.
ഷിയാസിന്റെ ഭീഷണി സന്ദേശങ്ങളും പണം നല്‍കിയതിന്റെ അക്കൗണ്ട് വിവരങ്ങളും യുവതി പോലീസിന് കൈമാറി. പാലാരിവട്ടം പോലീസിലാണ് പരാതി നല്‍കിയിട്ടുള്ളത്.
65 ലക്ഷത്തോളം രൂപ പലപ്പോഴായി ന്റെപക്കല് നിന്ന് തട്ടിയെടുത്തുവെന്നും തിരികെ ചോദിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ പോണ് സൈറ്റുകളില്‍ ഇടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.